Tuesday, June 7, 2011

നേപ്പാളി ക്രിമിനല്‍ X എരപ്പാളി ക്രിമിനല്‍സ്






സ്വാമി ബാബാ രാംദേവിന്റെ വലം കയ്യായി സത്യാഗ്രഹ അനുമതിക്കായി കേന്ദ്ര സര്‍ക്കാരുമായി ഒപ്പിട്ട ബാല കൃഷ്ണ നേപ്പാളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു വത്രേ . യോഗയും ചെയ്തു അടങ്ങി കഴിഞ്ഞിരുന്ന രാമ ദേവനെ ബിസ്സിനസ്സിലെക്കും ആയുര്‍വേദ മരുന്ന് കച്ചവടത്തിലേക്കും വലിച്ചിഴച്ച പുണ്യവാന്‍ ആണത്രേ  കക്ഷി . കാര്യം അതൊന്നുമല്ല . എവിടെയെങ്കിലും ഒരു ഓല പ്പടക്കം പൊട്ടിയാല്‍ അതിന്റെ  പിന്നില്‍ തീവ്ര വാദികള്‍ ആണെന്ന് ശ്വാസം വിടുന്നതിനു മുന്‍പേ കണ്ടു പിടിക്കുന്ന നമ്മുടെ ഇന്റെലിജെന്‍സ്‌ കുട്ടപ്പന്‍ മാര്‍ ഈ ബാലനെ കണ്ടില്ലായിരുന്നോ ? അതോ ഡല്‍ഹിയിലിരുന്നു ചക്രം തിരിക്കുന്ന കാട്ടു കള്ളന്‍ മാര്‍ക്കിടയില്‍ ഈ കള്ളന്‍ ഒരു പുഴു ആണെന്ന് തൃനവല്‍ഗണിചോ?
 

ഒരു ഭരണ സംവിധാനത്തോടൊപ്പം ഇരുന്നു രാജ്യത്തിന്റെ ക്രമസമാധാനം പോലും തകര്‍ന്നു വീഴുമായിരുന്ന ഒരു സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്ത  അയല്‍ രാജ്യത്തെ ഒരു  ക്രിമിനല്‍ ആയിരുന്നു എന്നത് ഒരു നിസ്സാര കാര്യമാണോ ?
  ഒരു നേപ്പാളിയും കുറച്ചു എരപ്പളികളും കൂടി നമ്മള്‍ ഇന്ത്യ ക്കാരുടെ മാനം കളഞ്ഞു എന്ന് സാരം......

Monday, June 6, 2011

അഴിമതി വിരുദ്ധ വ്യവസായം
















ഹരിയാനയിലെ മഹേന്ദ്രഗര്‍ത്ത് ജില്ലയിലെ അലിസിയാദ്പൂര്‍ ഗ്രാമത്തില്‍ ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ ജനിച്ച രാമ കൃഷ്ണ യാദവ് ബാബാ യാദവ് ആയ നിഘൂടതകള്‍ ഇന്നും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് . സദാ യോഗാജര്യനായിരുന്ന  രാമ കൃഷ്ണ യാദവ് താന്‍ പ്രോഗ്രാം നടത്തിയിരുന്ന ടി വി ചാനല്‍ സ്വന്തമാക്കുന്നിടത്തു വരെ എത്തിയ കഥയിലെ പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അടക്കി പിടിച്ച സംസാരങ്ങളില്‍ നിന്ന് സി ബി ഐ യുടെ കേസ് ഫയലിലേക്ക് നീങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ് .രാജ്യം നേരിട്ട്  കൊണ്ടിരിക്കുന്ന അഴിമതി എന്നാ സത്വവും അതിന്റെ ഉപോല്‍പ്പന്നമായ സ്വിസ് ബാങ്ക് അക്കൗണ്ട്‌ ല്‍ വിശ്രമിക്കുന്ന കോടികളുടെ കള്ള പ്പണവും പുറത്തു കൊണ്ട് വരാന്‍ അണ്ണാ ഹസാരെ നടത്തിയ ഉപവാസത്തിന്റെ ജന സമ്മതി കണ്ടു തന്റെ ആത്മീയ വ്യവസായം വിപുലീകരിക്കാനുള്ള പരസ്യമാര്ഗ്ഗമായി അഴിമതി വിരുദ്ധ നിരാഹാര സമരത്തെ കണ്ട യോഗി ഇപ്പോള്‍ നട്ടുച്ചയ്ക്ക് ഉടുമുണ്ടഴിഞ്ഞവന്റെ ഗതികേടിലാണ്
ഇത്തരം ആസാമി മാരെ പിന്താങ്ങാന്‍  ജനങ്ങള്‍ ഉണ്ട് എന്നത് അഴിമതി കൂട്ടത്തിനു വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നിറഞ്ഞ നമ്മുടെ രാജ്യത്ത് അത്ഭുതമല്ല .
സന്തോഷ്‌ മാധവനും തോക്ക് സ്വാമി മാരും വിലസുന്ന കേരളത്തിലും ബാബയ്ക്ക് അനുയായികള്‍ ഉണ്ടാകുന്നു എന്നത് യാദൃശ്ചികം മാത്രം

ഇത്തരം അനുരണനങ്ങള്‍ സമൂഹത്തെ വീണ്ടും ഉറക്കിലേക്ക് തള്ളി വിടാനേ സഹായിക്കൂ എന്ന് പറയാതെ വയ്യ . ഉല്ബുദ്ധമായ ഒരു പ്രതിരോധ സേന ഈ രാഷ്ട്രീയ ആത്മീയ കൊമാരങ്ങല്‍ക്കെതിരെ ഉണര്‍ന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു



Sunday, June 5, 2011

സാക്ഷി

എല്ലാം കാണുന്നവന്‍ 










സമൂഹത്തില്‍ നടമാടുന്ന അനീതികള്‍
നിങ്ങളെ ഓര്‍മ്മപ്പെടുത്താന്‍...............
കാണാന്‍ മടിക്കുന്ന കാഴ്ചകള്‍
നിങ്ങളെ കാണിക്കുവാനും
കേള്‍ക്കാന്‍ താല്പര്യമില്ലാത്ത വാര്‍ത്തകള്‍
നിങ്ങളെ  കേള്‍പ്പിക്കുവാനും
പ്രതികരണത്തിന്റെ പ്രതിഷേധത്തിന്റെ
അലകള്‍ ഉയര്‍ത്താനും ...
തിരുത്തലുകളുടെ തിരിഞ്ഞു നടപ്പിന്റെ
ശാസനകള്‍ പ്രഖ്യാപിക്കുവാനും
നിങ്ങളോടൊപ്പം കത്തുന്ന കണ്ണുമായ്
സാക്ഷി നിതാന്ത ജാഗ്രതയോടെ