സ്വാമി ബാബാ രാംദേവിന്റെ വലം കയ്യായി സത്യാഗ്രഹ അനുമതിക്കായി കേന്ദ്ര സര്‍ക്കാരുമായി ഒപ്പിട്ട ബാല കൃഷ്ണ നേപ്പാളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു വത്രേ . യോഗയും ചെയ്തു അടങ്ങി കഴിഞ്ഞിരുന്ന രാമ ദേവനെ ബിസ്സിനസ്സിലെക്കും ആയുര്‍വേദ മരുന്ന് കച്ചവടത്തിലേക്കും വലിച്ചിഴച്ച പുണ്യവാന്‍ ആണത്രേ കക്ഷി . കാര്യം അതൊന്നുമല്ല . എവിടെയെങ്കിലും ഒരു ഓല പ്പടക്കം പൊട്ടിയാല്‍ അതിന്റെ പിന്നില്‍ തീവ്ര വാദികള്‍ ആണെന്ന് ശ്വാസം വിടുന്നതിനു മുന്‍പേ കണ്ടു പിടിക്കുന്ന നമ്മുടെ ഇന്റെലിജെന്‍സ് കുട്ടപ്പന്‍ മാര്‍ ഈ ബാലനെ കണ്ടില്ലായിരുന്നോ ? അതോ ഡല്‍ഹിയിലിരുന്നു ചക്രം തിരിക്കുന്ന കാട്ടു കള്ളന്‍ മാര്‍ക്കിടയില്‍ ഈ കള്ളന്‍ ഒരു പുഴു ആണെന്ന് തൃനവല്‍ഗണിചോ?
ഒരു ഭരണ സംവിധാനത്തോടൊപ്പം ഇരുന്നു രാജ്യത്തിന്റെ ക്രമസമാധാനം പോലും തകര്‍ന്നു വീഴുമായിരുന്ന ഒരു സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്ത അയല്‍ രാജ്യത്തെ ഒരു ക്രിമിനല്‍ ആയിരുന്നു എന്നത് ഒരു നിസ്സാര കാര്യമാണോ ?
ഒരു നേപ്പാളിയും കുറച്ചു എരപ്പളികളും കൂടി നമ്മള്‍ ഇന്ത്യ ക്കാരുടെ മാനം കളഞ്ഞു എന്ന് സാരം......
No comments:
Post a Comment